വത്തിക്കാൻ :ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനയില്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയെ സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡ് ഇല്ലെന്ന് വത്തിക്കാന്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമായി വീല്‍ചെയറിന്റെ സഹായത്തോടെയായിരുന്നു എൺപത്തിയാറുകാരനായ
അദ്ദേഹം സഞ്ചരിച്ചിക്കുന്നത്. നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു.
ഓശാന ഞായർ കുര്‍ബാനയും, വിശുദ്ധവാരവും ഈസ്റ്റര്‍ ആഘോഷങ്ങളുമെല്ലാം നടക്കാനിരിക്കൈ മാര്‍പാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികളിലും മറ്റും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അസുഖം എളുപ്പം ഭേദമാകാനുള്ള പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍.