കോട്ടയം: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ( January 17-23 ) ഭാഗമായി കെഎസ്ആർടിസി ഡ്രൈവർമാർക്കും ഇതര ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന സൗജന്യ കാഴ്ച്ച പരിശോധന ക്യാമ്പും നേത്ര ആരോഗ്യ ബോധവൽക്കരണ പരിപാടിയും നടത്തുന്നു. കോട്ടയം വാസൻ ഐകെയറിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻന്റിലാണ് ക്യാമ്പ് നടക്കുക. നെഹ്റു യുവ കേന്ദ്ര, കോട്ടയം
ബസേലിയോസ് കോളേജ് എൻഎസ്എസ് യൂണിറ്റ് 5 മോട്ടോർ വാഹന വകുപ്പ് ഓഫീസ്, കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്), കോട്ടയം
കെ.എസ്.ആർ.ടി.സി, കോട്ടയം തുടങ്ങിയവരാണ് ക്യാമ്പിന്റെ സംഘാടകർ.