പട്ടികജാതി /വർഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം; അടിസ്ഥാന യോഗ്യത പ്ലസ്ടു

കോട്ടയം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗക്കാരായ യുവതി യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സായ ‘ ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ്  കോഴ്‌സ് ജൂലൈ ഒന്നിന് ആരംഭിക്കും. പ്ലസ്ടു വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. 18 -30 വയസാണ് പ്രായപരിധി. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയായിരിക്കണം.

Advertisements

പ്രതിമാസം ആയിരം രൂപ സ്‌റ്റൈപ്പന്റിനൊപ്പം പഠനസാമാനഗ്രികളും സൗജന്യമായി ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്്റ്റാൻഡിനു സമീപമുള്ള കെൽട്രോൺ നോളജ് സെന്ററിലാണ് പരിശീലനം. താൽപര്യമുള്ളവർ ജൂൺ 25നകം  എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പുകളും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കെൽട്രോൺ സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0481 2304031, 9747243668

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.