തീർത്ഥാടകർക്ക് 24 മണിക്കൂർ സൗജന്യ സേവനവുമായി പത്തനംതിട്ടയിൽ ഹെല്പ് ഡസ്ക് തുറന്നു യൂത്ത്കോ ൺഗ്രസ്

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഗുരുതരമായ പ്രതിസന്ധികൾ അഭിമുഖീരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സർക്കാർ തയാറാണെമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisements

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടിസി ബസ് സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് സഹായം ഒരുക്കുന്നതിനായി ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻ്റ് വിഷ്ണു.ആർ.പിള്ള അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ,അനിൽതോമസ് ,കെ.ജാസിംകുട്ടി, അബ്ദുൽ കാലം ആസാദ്, കെ ജയവർമ്മ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ്പത്തനംതിട്ട, ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ, എം.എ സിദ്ധീഖ്, തട്ടയിൽ ഹരികുമാർ ,തൗഫീക്ക് രാജൻ, ഷമീർ തടത്തിൽ, മനു തയ്യിൽ, അജിത് മണ്ണിൽ,ദിലീപ്കുമാർ, റെനീസ് മുഹമ്മദ്, പി ജി,അസ്‌ലം കെ അനൂപ്,കാർത്തിക് മുരിങ്ങമംഗലം,അഖിൽ സന്തോഷ്,അംബരീഷ് തട്ട, ജിബിൻ ചിറക്കടവിൽ,ആൽബിൻ ഷാജി,ആര്യ മുടവിനാൽ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീർത്ഥാടന കാലം കഴിയുന്നത് വരെ 24 മണിക്കൂറും ഹെൽപ് ഡസ്ക്കിൻ്റെ സൗജന്യ സേവനം ഉണ്ടായിരിക്കുമെന്നും, അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്യാനുള്ള സംവിധാനം ഇന്നു മുതൽ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ്പത്തനംതിട്ട അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.