വാഷിങ്ടൺ : സ്ത്രീകളുടെ മാറിടങ്ങൾ പൂർണമായി കാണിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്യാനൊരുങ്ങുകയാണ് ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും. മെറ്റയുടെ ഓവർസൈറ്റ് ബോർഡ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഫെയ്സ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്ത്രീകളുടെ സ്തനാഗ്രം പ്രദർശിപ്പിക്കുന്നതിനുള്ള വിലക്കെന്നാണ് ബോർഡിന്റെ നിരീക്ഷണം. സ്ത്രീകൾ, ഭിന്നലിംഗക്കാർ, ട്രാൻസ്ജെൻഡറുകൾ ഉൾപ്പടെയുള്ള വിഭാഗങ്ങളെ ഈ വിലക്ക് അവഗണിക്കുന്നുവെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
Advertisements