ചങ്ങനാശേരി: ശബ്ദ ഹിയറിംങ് എയ്ഡ് സെന്ററിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് ആഗസ്റ്റ് 29 ന് നടക്കും. ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ 10.30 ന് സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബീന ജോബി, ചങ്ങനാശേരി നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, കർഷക സംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.പി അജയകുമാർ, പനച്ചിക്കാട് പഞ്ചായത്തംഗം ശാലിനി തോമസ്, കർഷക സംഘം വാഴപ്പള്ളി മേഖലാ ജോയിന്റ് സെക്രട്ടറി പ്രവീൺ പുതുപ്പറമ്പ് എന്നിവർ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി പങ്കെടുക്കുന്നവർക്ക് സൗജന്യ കേൾവി പരിശോധന ഉണ്ടാകും, ശ്രവണ സഹായികൾ ആകർഷകമായ വിലക്കുറവിൽ ലഭിക്കും, എക്സ്ചേഞ്ച് ഓഫറുകളും ഇവിടെ ഉണ്ടാകും.