കോട്ടയം : കേരള
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോഴും, സി.പി.(ഐ).എം ൻ്റെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച നേതാവായിരുന്നു വി.എസ്.അച്യുതാനന്ദൻ എന്ന് ഫ്രാൻസിസ് ജോർജ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കമ്മ്യൂണിറ്റ് ആശയങ്ങളും ആദർശങ്ങളും ചോർന്ന് പോകാതെ ജീവിതാവസാനം വരെ കാത്ത് സൂക്ഷിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലാളികളുടെ മെച്ചപ്പെട്ട വേതനം,
പരിസ്ഥിതി സംരക്ഷണം, ലിംഗ സമത്വം എന്നിവയിൽ വിട്ട് വീഴ്ചയില്ലാതെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.
പ്രത്യയ ശാസ്ത്ര നിലപാടുകളിൽ വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ച വി.എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതീകമായിരുന്നു എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.