പഴങ്ങളുടെ വിപണിയില്‍ ഇപ്പോള്‍ താരം റംബൂട്ടാനാണ്. ചുവപ്പും മഞ്ഞയും നിറത്തില്‍ വഴിയോരങ്ങളിലും കടകളിലും നിരന്നിരിക്കുന്നത് കണ്ടാല്ത്തനെ ആവശ്യക്കാര്‍ എത്തും. വില എത്രയാണെങ്കിലും ആവശ്യക്കാര്‍ വാങ്ങുമെന്നതും റംബൂട്ടാന്റെ പ്രത്യേകതയാണ്. ചുവപ്പ് റംബൂട്ടാനില്‍ രണ്ട് തരം ഉണ്ട്. വരിക്ക റംബൂട്ടാനും കൂഴ റംബൂട്ടാനും. വലിപ്പം അല്പം കൂടിയ വരിക്ക റംബൂട്ടാന് മധുരം കൂടുതലും പുളി കുറവുമായിരിക്കും.
എന്നാല്‍ കൂഴയ്ക്ക് പുളിയായിരിക്കും മുന്നില്‍. എന്നാല്‍ റംബൂട്ടാനില്‍ ഏറ്റവും മധുരം മഞ്ഞയ്ക്കാണ്. ചുവപ്പിന് 100 മുതല്‍ 150 രൂപ വരെയാണ് വില. മഞ്ഞയ്ക്ക് അല്പം മുന്നിലാണ് 150 മുതല്‍ 225 വരെ വിലയുണ്ട് കടകളില്‍. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ക്കിടയില്‍ ഇതിലും വില കൂടുതലാണ്.ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിലാണ് റംബൂട്ടാൻ സാധാരണയായി കാണപ്പെടുക. എന്നാല്‍ ഡിമാൻഡ് കൂടിയതോടെ കാലക്രമേണ ലോകത്തെല്ലായിടത്തും റംബൂട്ടാൻ ലഭ്യമാണ്.അറിയാം റംബൂട്ടാന്റെ ഗുണങ്ങള്വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പഴങ്ങമാണ് റംബൂട്ടാൻ. നൂറുഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വൈറ്റമിൻ സി ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനീമിയ തടയുന്നതിലും മുൻപന്തിയിലാണ് റംബൂട്ടാൻ. കോപ്പര്‍ അടങ്ങിയ പഴമായതിനാല്‍ എല്ലുകളുടെ അരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും റംബൂട്ടാന് കഴിയും. വൈറ്റമിനുകള്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കാര്‍ബോ ഹൈഡ്രേറ്റുകള്‍, ആൻഡീ ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് റംബൂട്ടാൻ.ഒപ്പമെത്താൻ മാങ്കോസ്റ്റിനുംപഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ ക്യാൻസര്‍, അള്‍സര്‍, രക്തസമ്മര്‍ദ്ദം, അലര്‍ജി, ത്വഗ്രോഗം എന്നീ രോഗങ്ങളെ മാങ്കോസ്റ്റിൻ പ്രതിരോധിക്കും. കാര്‍ബോഹൈഡ്രേറ്റ്, പ്രൊട്ടിൻ, കാത്സ്യം ഫോസ്ഫറസ്, അയണ്‍ എന്നീ പോഷക മൂല്യങ്ങളും അടങ്ങിയിരിക്കുന്നു. 120 മുതല്‍ 150 രൂപ വരെയാണ് വില.