കോട്ടയം : മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള സാമൂഹ്യ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി ബൃഹത്തായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ലഹരിവിമുക്ത കേരളത്തിനായുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കുകയും1000 കേന്ദ്രങ്ങളില്‍ ജാഗ്രതാ സദസ്സും പ്രാദേശിക കുടുംബസംഗമങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.
ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന ലഹരിവിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം പിഡബ്ല്യുഡി കോമ്പൗണ്ടില്‍ നടത്തിയ ജാഗ്രതാ സദസ്സില്‍ സിവിൽ എക്സൈസ് ഓഫീസര്‍ ബിനോയ് ഇ വി ഉദ്ഘാടനവും ബോധവത്കരണ ക്ലാസ്സും നടത്തി. എന്‍ജിഒ യൂണിയൻ ടൗൺ ഏരിയ പ്രസിഡന്റ് സുബിന് ലൂക്കോസ് അധ്യക്ഷനായ യോഗത്തിൽ രാജേഷ് കുമാർ പി പി സ്വാഗതവും കെജിഒഎ ഭാരവാഹി വിഷ്ണു എം പ്രകാശ് ആശംസകളും ഷാഹിരാജ് വി ആര് നന്ദിയും രേഖപ്പെടുത്തി.