രാജ്യത്ത് വീണ്ടും ഇന്ധനക്കൊള്ള  ; പെട്രോൾ ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍ ലിറ്ററിന് 101.72 രൂപയുമാകും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്.

Advertisements

ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാകുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രൂഡ് ഓയില്‍ വില ബാരലിന് ഓരോ ഡോളര്‍ വര്‍ധിക്കുമ്പോഴും പെട്രോളിന്റേയും ഡീസലിന്റേയും റീടെയില്‍ വിലയില്‍ 52 പൈസ മുതല്‍ 60 പൈസ വരേയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കാറുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയെ മറികടക്കാനാണ് എണ്ണക്കമ്പനികളുടെ ഈ നടപടി.

കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 28.4 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 108.9 ഡോളറാണ് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ വില അനുസരിച്ച്‌ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 5.5 മുതല്‍ 7.8 രൂപയുടെ വര്‍ധന ഇനിയും വരാന്‍ സാധ്യതയുണ്ട്.

എന്നിരുന്നാലും, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്‌, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഉപഭോക്താക്കളില്‍ ചെലുത്തുന്ന ആഘാതം കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കും

Hot Topics

Related Articles