ഫുൾ ജനറൽ കോച്ചുകളുമായി വൈകുന്നേരം 05.30 ന് കൊച്ചുവേളിയിൽ നിന്ന് മലബാറിലേയ്ക്ക് തിങ്കളാഴ്ചകളിൽ അന്ത്യോദയ സ്പെഷ്യൽ

കോട്ടയം : തിരൂർ,കോഴിക്കോട്,വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ,കാഞ്ഞങ്ങാട് കാസർഗോഡ്, മംഗലാപുരം… രാത്രി യാത്രയ്ക്ക് റിസർവേഷൻ ലഭിക്കാത്തവർക്ക് ജൂൺ 9 വരെ എല്ലാ തിങ്കളാഴ്ചകളിലും അന്ത്യോദയ സ്പെഷ്യൽ സർവീസ് ആരംഭിച്ചിരിക്കുന്നു.

Advertisements

ജനറൽ/ സാധാരണ യാത്രക്കാർക്കും ഒടുവിൽ നീതി ലഭിച്ചിരിക്കുന്നു. നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ ജനറൽ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ/ യു ടി സി ആപ്പ് മുഖേനയോ അന്ത്യോദയ ടിക്കറ്റ് ലഭ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരത്തെ ഓഫീസ് /സ്കൂൾ /കോളേജുകളിൽ നിന്നും വൈകുന്നേരം കൊല്ലം, കോട്ടയം, കൊച്ചി ഭാഗത്തേയ്ക്കുള്ള യാത്രക്കാരുടെ ഒഴുക്കിലകപ്പെടാതെ, ആശുപത്രികളിലും വിവിധ ഓഫീസ് ആവശ്യങ്ങൾക്കുമായി തലസ്ഥാന നഗരിയിലെത്തിയവർക്ക് തിങ്കളാഴ്ചകളിൽ വൈകുന്നേരമുള്ള അന്ത്യോദയ ആശ്വാസമാകും..

ഫുൾ ജനറൽ ആയതിനാൽ റിസർവേഷനായി തെരെയുന്ന – ഐ ആർ സി ടി സി അപ്പുകളിൽ ഈ ട്രെയിനിന്റെ വിവരം ലഭ്യമല്ല. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സർവീസ് ആരംഭിച്ച വിവരം സ്ഥിരയാത്രക്കാരടക്കം പലരിലേക്കും ഇതുവരെ എത്തിയിട്ടില്ല.

മംഗലാപുരത്തേയ്ക്കുള്ള സർവീസിൽ ഓരോ സ്റ്റേഷനിൽ നിന്നുള്ള സമയം ശ്രദ്ധിക്കുക..

കൊച്ചുവേളി : 05.30 (വൈകുന്നേരം)
കൊല്ലം : 06.26/06.29
ശാസ്താംകോട്ട : 06.46/06.47
കരുനാഗപ്പള്ളി: 06.55/06.56
കായംകുളം : 07.09/07.11
മാവേലിക്കര : 07.19/07.20
ചെങ്ങന്നൂർ : 07.31/07.33
തിരുവല്ല : 07.42/07.43
ചങ്ങനാശ്ശേരി :07.51/07.52
കോട്ടയം :08.15/08.18
എറണാകുളം ടൗൺ : 09.40/09.45
ആലുവ : 10.05/10.07
തൃശൂർ : 10.47/10.50
ഷൊർണുർ : 12.10/12.25 (രാത്രി)
തിരൂർ – 12.53/12.54
കോഴിക്കോട് – 01.47/01.50
വടകര – 02.29/02.30
തലശ്ശേരി -02.51/02.52
കണ്ണൂർ – 03.17/03.20
പയ്യന്നൂർ – 03.45/03.46
കാഞ്ഞങ്ങാട് – 04.19/04.20
കാസറഗോഡ് – 04.39/04.40
മംഗലാപുരം ജംഗ്ഷൻ – 06.50(പുലർച്ചെ)

സ്റ്റോപ്പുകളുടെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും അന്ത്യോദയ സ്പെഷ്യൽ പുതിയ സർവീസാണ്. സർവീസ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യവും ഇതിനോടകം യാത്രക്കാർക്കിടയിൽ ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles