ജി 20 ഷെര്‍പ്പ ഉച്ചകോടി;ലോകരാജ്യങ്ങളുടെ സംഗമവേദി എന്ന നിലയിലേയ്ക്ക് കുമരകം ഉയര്‍ന്നതില്‍ ഏറെ അഭിമാനം ; കായല്‍ത്തീര ഗ്രാമങ്ങള്‍ പ്രതീക്ഷയില്‍

കുമരകം : ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ 19 ലോകരാജ്യങ്ങള്‍ കുമരകത്തേയ്ക്ക് എത്തുമ്പോള്‍ വേമ്പനാട് കായത്തീര ഗ്രാമങ്ങളില്‍ വികസനത്തിന്റെ പ്രതീക്ഷയേറുന്നു. ചുരുങ്ങിയ ദിവസങ്ങളില്‍ കുമരകത്തും സമീപ പഞ്ചായത്തുകളിലും നടന്ന അടിസ്ഥാന സൗകര്യ നവീകരണങ്ങള്‍ ആകാംക്ഷ ഉയര്‍ത്തി. കാലങ്ങളായി കാത്തിരുന്ന പ്രതീക്ഷ മങ്ങിയ നിരവധിയായ വികസനങ്ങളാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.

Advertisements

ഉച്ചകോടി സംബന്ധിച്ച് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധിയായ യോഗങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കേരളം ആതിഥേയത്വം വഹിക്കുന്ന ഷെര്‍പ്പ ഉച്ചകോടിക്ക് ലോക രാജ്യങ്ങളില്‍ പ്രത്യേക ശ്രദ്ധനേടാന്‍ സാധിച്ചു. അപ്പര്‍കുട്ടനാടിന്റെ ഭാഗമായ കുമരകത്ത് നടക്കുന്ന ഉച്ചകോടിയുടെ വരുംകാല പ്രതീക്ഷകള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കുവയ്ക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അജയന്‍.കെ.മേനോന്‍ (പ്രസിഡന്റ് തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത്)

ജി 20 യുടെ പിന്നീടുള്ള ഗുണഫലങ്ങള്‍ എന്നതിനപ്പുറം കേരളവും കുമരകവും സമീപ പഞ്ചായത്തുകളും ലോകജനതയുടെ മുന്നില്‍ ശ്രദ്ധിക്കപ്പെടും , ഇത് കേരളത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഗുണകരമാകും. നിലവില്‍ കുമരകത്ത് എത്തുന്നത് വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് എന്നതും ശ്രദ്ധേയമായ വിഷയമാണ്.

സബിത പ്രേംജി ( പ്രസിഡന്റ് അയ്മനം ഗ്രാമപ്പഞ്ചായത്ത് )

ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ 19 ലോകരാജ്യങ്ങള്‍ അപ്പര്‍കുട്ടനാട്ടിലേയ്ക്ക് എത്തിയത് ഗ്രാമങ്ങള്‍ക്ക് ഗുണകരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഉച്ചകോടി എത്തുന്നതിലൂടെ കുമരകം , അയ്മനം തുടങ്ങിയ പഞ്ചായത്തുകളില്‍ ടൂറിസം വികസനം സാധ്യമാകുന്നു , ഇതിലൂടെ ഗ്രാമത്തിന്റെ സമസ്ത മേഖലയും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയിലേയ്ക്ക് എത്തുന്നതിന് വഴിയൊരുങ്ങും.

ഷൈലകുമാര്‍ (പ്രസിഡന്റ് വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്ത്)

ഉച്ചകോടി വന്നത് മൂലം ഗ്രാമങ്ങളില്‍ പുതുവെളിച്ചം വന്നിട്ടുണ്ട്. നിലവില്‍ വെച്ചൂരില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വിരളമാണ് , എന്നാല്‍ കുമരകത്തിന്റെ അതേ ഭൂപ്രകൃതിയുള്ള ഗ്രാമമെന്ന നിലയില്‍ ഉച്ചകോടിയുടെ ഫലപ്രകാരം അനവധിയായ ടൂറിസം സാധ്യതകള്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.

ധന്യാ സാബു ( പ്രസിഡന്റ് കുമരകം ഗ്രാമപ്പഞ്ചായത്ത്)

ടൂറിസത്തിന്റെ പേരില്‍ ലോകശ്രദ്ധആകര്‍ഷിച്ച ഗ്രാമമാണ് കുമരകം. വിദേശ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസം പോയിന്റ് എന്നത് ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ലോകരാജ്യങ്ങളുടെ സംഗമവേദി എന്ന നിലയിലേയ്ക്ക് കുമരകം ഉയര്‍ന്നതില്‍ ഏറെ അഭിമാനമുണ്ട്. കുമരകത്ത് നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പുതിയ ഒരു വൈദ്യുതി ലൈന്‍ ഗ്രാമത്തിലേയ്ക്ക് എത്തിയെന്നത് ഉച്ചകോടിയുടെ നേട്ടമായി കണക്കാക്കുന്നു. വരും നാളുകളില്‍ ടൂറിസവും അനുബന്ധ മേഖലകളും മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.