ഗണപതി മിത്തല്ല.വിപ്ലവ വായാടികൾ ലോകത്തോട് മാപ്പ് പറയണം : എൻ ഹരി

കോട്ടയം: ഗണപതി ഭഗവാൻ ഹൈന്ദവ മിത്തല്ലെന്നും പ്രപഞ്ച സത്യമാണെന്നും ലോകം കണ്ട സാഹസിക ബഹിരാകാശ ദൗത്യത്തിൽ സുനിതാ വില്യംസ് തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി.

Advertisements

പവിത്രമായ ഭാരത സംസ്കാരത്തിൽ വളർന്ന് വികസിച്ചവരാണ് ഹൈന്ദവ പുരാണങ്ങളെയും വിശ്വാസങ്ങളെയും എന്നും തള്ളിപ്പറഞ്ഞിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമീപകാലത്തായി കേരളത്തിൻറെ നിയമസഭാ സ്പീക്കർ ഉൾപ്പെടെ ഗണപതി ഭഗവാനെ ആക്ഷേപിച്ചും ഭക്ത വികാരത്തെ വ്രണപ്പെടുത്തിയും ആനന്ദം കണ്ടെത്തുകയാണ്. കേരളത്തിൻറെ നിയമ സ്പീക്കർ എ എം ഷംസീറും സിപിഎം നേതാക്കളും ഇനിയെങ്കിലും ഗണപതി അധിക്ഷേപത്തിന് മാപ്പു പറയണം.

അനന്തമായ ആകാശ യാത്രയിൽ തികഞ്ഞ അനിശ്ചിതത്തിൽ ഹൈന്ദവ പുരാണങ്ങളും ഉപനിഷത്തുകളും ആണ് പ്രചോദനം നൽകിയത് എന്നത് കേരളത്തിലെ സഖാക്കന്മാർ മനസ്സിരുത്തി വായിക്കണം. ജനിച്ചു വളർന്ന സംസ്കാരത്തെ പരസ്യമായി തള്ളിപ്പറയുന്ന നിലപാട് ഇനിയെങ്കിലും വിപ്ലവ വായാടികൾ അവസാനിപ്പിക്കണം.

ഈ നൂറ്റാണ്ടിലെ അതിസാഹസികമായ നാസയുടെ ബഹിരാകാശദൗത്യത്തിൽ സുനിതാ വില്യംസിന് ഊർജ്ജവും കരുത്തുമായത് ഭഗവത്ഗീതയുടെ ദർശനങ്ങളും ഗണപതി ഭഗവാൻ്റെ രൂപ സാന്നിധ്യവും ആയിരുന്നു എന്ന് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഗുജറാത്തിലെ പൈതൃകമാണ് അമേരിക്കയിൽ ജനിച്ചു വളർന്ന സുനിതാ വില്യംസിനെ ഭാരത വിശ്വാസ സംഹിതയോട് ചേർത്തു നിർത്തിയത്.

Hot Topics

Related Articles