ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്- ഒന്ന് കോടതിയുടെ കീഴില്‍ വരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ കോട്ടയം ഫസ്റ്റ് ക്ലാസ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി – രണ്ടിലേക്ക്
മാറ്റാനുള്ള നടപടിക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 10-മുതല്‍ വൈകിട്ട് അഞ്ച്‌വരെകോടതി പരിസരത്ത് ഉപവാസ സമരം നടത്തും.
11- മണിക്ക് അഡ്വക്കേറ്റുമാര്‍ യൂണിഫോം അണിഞ്ഞ് ഏറ്റുമാനൂര്‍ റൗണ്ടാന വരെപ്രകടനം നടത്തും.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ ഏറ്റുമാനൂര്‍ കോടതിയുടെപരിധിയില്‍ നിന്നും മാറ്റുന്നത് അഡ്വക്കേറ്റ്മാര്‍ക്കും പൊതു ജനങ്ങള്‍ക്കും വളരെയേറെ
കഷ്ടതകള്‍ വരുത്തി വയ്ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.2023-ല്‍കോട്ടയം ബാര്‍ അസോസിയേഷന്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ കോട്ടയം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ ശക്തമായി എതിര്‍ത്തു.പകരം ജുവൈനല്‍കോടതിയുടെ ചാര്‍ജ് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023-ല്‍ഏറ്റുമാനൂര്‍ കോടതിയില്‍ ഉണ്ടായിരുന്ന 11,000കേസുകള്‍ 3500 ആയി കുറഞ്ഞു.ഇതിനെ തുടര്‍ന്ന്ഗാന്ധിനഗര്‍ ഏറ്റുമാനൂരില്‍ നിലനിര്‍ത്തുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതാണന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ബാര്‍അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.സിബി വെട്ടൂര്‍,സെക്രട്ടറി അഡ്വ.കെ. ആര്‍ .മനോജ് കുമാര്‍,വൈസ് പ്രസിഡന്റ്
അഡ്വ.ജെസ്സി മോള്‍ ജോസഫ്,ട്രഷറര്‍ അഡ്വ. ജയ്‌സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു