പാലാ : ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസിൽ പ്രതിയായ യുവാവ് പിടിയിൽ. മീനച്ചിൽ രാമപുരം പുളിക്കൽ വീട്ടിൽ അരുൺ പി എ സി ( 26 ) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. കേരള സർക്കാരിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പരിശോധനയും ആയി ബന്ധപ്പെട്ട് പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. നിരവധി തവണ പിടിക്കപ്പെട്ടതിനെ തുടർന്ന് ഏറ്റുമാനൂർ ഭാഗത്തുനിന്നും കഞ്ചാവ് വാങ്ങിയശേഷം പാലാ ടൗൺ ഭാഗത്തുള്ള സുഹൃത്തുക്കൾക്ക് മാത്രമാണ് ഇയാൾ രഹസ്യമായി കഞ്ചാവ് നൽകിവന്നിരുന്നത്.
റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരികൃഷ്ണൻ,ആനന്ദു ആർ, അക്ഷയ് കുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ഓഫീസർ സുജാത, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.