കൂരോപ്പട : യുദ്ധസമാനമായ ലോകത്ത് ഗാന്ധിസത്തിന്റെ പ്രസക്തി വർധിച്ചതായി യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് പ്രസ്താവിച്ചു. ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി നാടിന്റെ ഗുരുനാഥന്മാരെ ആദരിക്കുന്നതിന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൂരോപ്പട മണ്ഡലം കമ്മിറ്റി ളാക്കാട്ടൂരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫിൽസൺ മാത്യൂസ്. സമ്മേളനത്തിൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കോട്ടയം താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. നാടിന്റെ ഗുരുനാഥന്മാരായ വി.എ പുരുഷോത്തമൻ നായരെയും വി.എ പത്മനാഭൻ നായരെയും ഫിൽസൺ മാത്യൂസ്, രാധാ. വി നായർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരവും നൽകി. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ മുഖ്യപ്രഭാഷണം നടത്തി. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ , ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു കൃഷ്ണകുമാർ , സന്ധ്യാ സുരേഷ്, സന്ധ്യാ ജി നായർ, രാഷ്ട്രീയ നേതാക്കളായ സാബു . സി കുര്യൻ, വർഗീസ് താഴത്ത്, ഗോപൻ കല്ലൂർ, ഹരി ചാമക്കാലാ, ആർ.രാമചന്ദ്രൻ നായർ, രാജേന്ദ്രൻ തേരേട്ട്, പി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.വി.എ പുരുഷോത്തമൻ നായരും വി.എ പത്മനാഭൻ നായരും മറുപടി പ്രസംഗം നടത്തി.