പത്തനംതിട്ട : തമിഴ്നാട് കമ്പത്തുനിന്നും രഹസ്യ അറയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കാറിനെ പിൻതുടർന്ന് പൊലീസ് സംഘം ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് സംഘം പിടികൂടി. വലഞ്ചുഴി കുരുട്ടിമെർക്ക് വീട്ടിൽ പിച്ചക്കനി മകൻ ഹാഷിം(32), വലഞ്ചുഴി പള്ളിമുരുപ്പേൽ വീട്ടിൽ ഇസ്മായിൽ മകൻ അഫ്സൽ (27)എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഞ്ചാവുമായി എത്തുന്ന സംഘത്തെ കണ്ടെത്താൻ ജില്ലയിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ പ്രതികൾ കഞ്ചാവുമായി എത്തിയ കാറിന് കൂടൽ പൊലീസ് കൈകാണിച്ചു. എന്നാൽ , ഇവർ നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നെത്തി പത്തനംതിട്ട വെട്ടിപ്രത്തുവച്ച് ജീപ്പ് കുറുകെയിട്ട് പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട വലഞ്ചുഴി സ്വദേശികളായ രണ്ട് യുവാക്കളെ ആറ് കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. കമ്പത്തുനിന്നും കഞ്ചാവുമായി കാർ പുനലൂർ വഴി പത്തനംതിട്ടക്ക് വരുന്ന വരുന്ന വഴിയ്ക്കാണ് ഇരുവരും പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കൂടൽ പൊലീസിന് നൽകിയ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് റോഡിൽ ജാഗ്രതയോടെ നിലയുറപ്പിച്ച എസ് ഐ ദിജേഷിന്റെ നേതൃത്വത്തിലുള്ള കൂടൽ പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘം കൈകാണിച്ചുവെങ്കിലും നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നെത്തി സാഹസികമായി പിടികൂടുകയായിരുന്നു. കൂടൽ പൊലീസ് പത്തനംതിട്ട പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം കൈമാറിയതിനെതുടർന്ന് പത്തനംതിട്ട എസ് ഐ രതീഷ് കുമാറിന്റെനേതൃത്വത്തിൽസ്ഥലത്ത് എത്തി. വെട്ടിപ്രത്തു മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ, കൂടൽ പൊലീസ് വാഹനം ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി.
കാർ പൊലീസ് ജീപ്പിലിടിച്ചു നിന്നതിനെതുടർന്ന് പിൻവശത്തെ ചില്ല് തകർന്നു. കാറിന്റെ മുൻ വശത്ത് ജീപ്പിട്ടാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.