‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുന്‍ മാനുവലിന്റെ രചനയിൽ “ഗരുഡന്‍” വരുന്നു : ഏഴു വർഷത്തിനു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതുന്ന ക്രൈം ത്രില്ലര്‍ ‘ഗരുഡന്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അരുണ്‍ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ്. സംഗീതം ജേക്‌സ് ബിജോയ്. ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീജിത് സാരംഗ്. ജിനേഷ് എം ന്റേതാണ് കഥ. ആര്‍ട്ട് ഡയറക്ടര്‍ അനീസ് നാടോടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴു വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത്.
ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍ എന്നിവരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍.

മേക്കപ്പ് റോണക്‌സ് സേവ്യറും, കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും കൈകാര്യം ചെയ്യുന്നു. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍ ആണ്.

Hot Topics

Related Articles