പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ തലയാഴത്ത് അടുപ്പ് കൂട്ടി സമരം നടത്തി : കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എൻ. നടേശൻ ഉദ്ഘാടനം ചെയ്തു

തലയാഴം: പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി. തലയാഴത്ത് നടന്ന ധർണാ സമരം കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എൻ. നടേശൻ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ഏരിയ കമ്മറ്റി അംഗം കെ.എസ്.രവി അധ്യക്ഷത വഹിച്ചു. എം. വൈ.ജയകുമാരി, എസ്.ദേവരാജൻ , കെ.വി.ഉദയപ്പൻ, കെ.കെ.സുമനൻ , അന്നക്കുട്ടി,ഷീജ ബൈജു,രാധ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles