തിരുവല്ല : സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വില നിയന്ത്രണം തടയുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളിൽ വിറക് വിതരണ സമരത്തിന് നേതൃത്വം നൽകി വരികയാണ്. മണ്ഡലം പ്രസിഡന്റ് ആശിഷ് ഇളകുറ്റൂർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു തോമ്പുംകുഴി, ബ്ലോക്ക് ജനറൽ സെക്രട്ടറി വി. എൻ. സദാശിവൻ പിള്ള, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, നിയോജകമണ്ഡലം ഭാരവാഹികളായ
രഞ്ജിത് പൊന്നപ്പൻ, ബ്ലസൻ പി കുര്യൻ
രതീഷ് റ്റി. ആർ, ടോംസി വർഗീസ്, പ്രവീൺ ബ്രഹ്മദാസ്, വിനീത് വെൺപാല, മിഥുൻ അലക്സ്, ജോബിൻ തലയാർ, മോൻസി വെൺപാല, ആൽബിൻ സജി എന്നിവർ പ്രസംഗിച്ചു.
ഗ്യാസ് സിലിണ്ടർ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം
Advertisements