ഗാസ്സസിറ്റി: ഗസ്സയില്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനു മേല്‍ സമ്മർദം ശക്തം.സൈനിക നിയന്ത്രണത്തില്‍ ഗസ്സയില്‍ ഭക്ഷ്യവിതരണം നടത്തുന്ന കാര്യം ഇസ്രായേലും അമേരിക്കയും ചർച്ച ചെയ്യുന്നതായി സി.എൻ.എൻ റിപ്പോർട്ട്. ഗസ്സയിലെ അല്‍ റൻതീസി ആശുപത്രിയില്‍ ഒരു ബാലിക കൂടി മരിച്ചതോടെ ഗസ്സയില്‍ പട്ടിണി മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. രണ്ടു മാസത്തിലേറെയായി തുടരുന്ന ഇസ്രായേലിന്‍റെ സമ്ബൂർണ ഉപരോധത്തില്‍ ആയിരങ്ങളാണിപ്പോള്‍ മരണമുനമ്ബില്‍ കഴിയുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് എന്നിവ ഉടൻ ഗസ്സയില്‍ എത്തിച്ചില്ലെങ്കില്‍ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന് യു.എൻ മുന്നറിയിപ്പ് നല്‍കി.
ഗസ്സയിലേക്ക് സഹായം ഉടൻ എത്തിക്കണമെന്ന് യൂറോപ്യൻ യൂനിയനും ആവശ്യപ്പെട്ടു. ഗസ്സയില്‍ ഹമാസ് നിയന്ത്രിത സംവിധാനം മാറ്റി ബദല്‍ ക്രമീകരണത്തിലൂടെ ഭക്ഷണ വിതരണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഇസ്രായേല്‍ ചർച്ച തുടരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ചാനല്‍ റിപ്പോർട്ട് ചെയ്തു.തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഗസ്സയില്‍ ആക്രമണം വിപുലപ്പെടുത്തുന്നതിന് പുതുതായി ആയിരങ്ങളെ റിസർവ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടി ആരംഭിച്ചതായി സൈനിക നേതൃത്വം അറിയിച്ചു. അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തില്‍ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടുന്ന ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു.
രണ്ടു തവണ ആക്രമണത്തില്‍ നിന്ന് ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ടതാണെന്നും തങ്ങളുടെ മോചനം നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്നും ബന്ദി ചൂണ്ടിക്കാട്ടി. ഇതോടെ ബന്ദിമോചനത്തിന് കരാർ വേണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെല്‍ അവീവില്‍ റാലി നടത്തി. ഗസ്സയില്‍ ഹമാസ് ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.