വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം അഥവാ ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക് ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.
വയറിന്റെ മുകൾ ഭാഗത്തെ നിരന്തരമായ വേദന ആമാശയ ക്യാൻസറിന്റെ ആദ്യകാല സൂചകമാണ്. അതുപോലെ ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെല്ലിന് താഴെ വയറിന്റെ മുകൾ ഭാഗം നിറഞ്ഞതായി അനുഭവപ്പെടുക, എപ്പോഴുമുള്ള അസിഡിറ്റി, ഛർദ്ദി, ദഹനക്കേട്, നെഞ്ചെരിച്ചിൽ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആമാശയ ക്യാൻസറിന് നിരവധി കാരണങ്ങളുണ്ട്. ചില അണുബാധകള്‍ വയറ്റിലെ ക്യാൻസറിന് കാരണമാകും. ഹെലിക്കോബാക്റ്റർ പൈലോറി അണുബാധയും വിട്ടുമാറാത്ത അട്രോഫിക് ഗ്യാസ്ട്രൈറ്റിസും അഡിനോകാർസിനോമ എന്ന ഒരു തരം ക്യാൻസറിന് കാരണമാകുന്നു. എപ്സ്റ്റൈൻ-ബാർ വൈറസ് (ഇബിവി) ഗ്യാസ്ട്രിക് ലിംഫോമയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതുപോലെ അമിതഭാരവും മോശം ജീവിതശൈലിയും വയറ്റിലെ ക്യാൻസറുമായി ശക്തമായ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മോശം ഭക്ഷണ ശീലങ്ങള്‍ വയറിലെ ക്യാന്‍സറിന് കാരണമാകും. കൂടാതെ അമിത പുകവലിയും വായു മലിനീകരണവും വയറിലെ അര്‍ബുദത്തിന്റെ സാധ്യതയെ കൂട്ടും.