വാഷിങ്ടണ്‍: ഗാസ മുനമ്ബില്‍ നിന്നുള്ള അഭയാർഥികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുദ്ധം തകർത്ത ഗാസയെ വൃത്തിയാക്കണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു.
ഈജിപ്തും ജോർദാനും കൂടുതല്‍ അഭയാർഥികളെ സ്വീകരിക്കണം. 10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഗാസ മുനമ്ബ് ആകെ താറുമാറായികിടക്കുകയാണ്. ഗാസയില്‍ കഴിഞ്ഞ കുറേ നാളുകളായി സംഘർഷമുണ്ടാകുന്നു. ആകെ തകർന്നടിഞ്ഞ അവസ്ഥയിലാണ് പ്രദേശമുള്ളത്. നിരവധി പേരാണ് അവിടെ മരിച്ചുവീഴുന്നത്. അതിനാല്‍, അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് അവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഈ സ്ഥലത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ട്രംപിന്റെ പരാമർശങ്ങള്‍ പതിറ്റാണ്ടുകളായി യുഎസ് പിന്തുടർന്നുവരുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിരുന്ന യുഎസ് വിദേശനയത്തില്‍ നിന്നുള്ള ഒരു പ്രധാന വ്യതിയാനമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും പലസ്തീനികളെ അയല്‍രാജ്യങ്ങളിലേക്ക് മാറ്റണമെന്ന് വാദിച്ച ഇസ്രായേല്‍ സർക്കാരിലെ ചില തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ വീക്ഷണമാണ് ട്രംപിന് എന്നത് ശ്രദ്ധേയമാണ് – ഇസ്രായേല്‍ സർക്കാർ ഔദ്യോഗികമായി നിഷേധിക്കുകയും എന്നാല്‍ രഹസ്യമായി ആഗ്രഹിക്കുകയും ചെയ്യുന്ന നിലപാടാണ് കൂസലില്ലാതെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.ഒരറ്റ അഭയാർഥിയെ പോലും അമേരിക്കയിലേക്ക് കയറ്റാൻ സമ്മതിക്കാത്ത ട്രംപാണ് ഈജിപ്തിനോടും ജോർദാനോടും ഗാസ അഭയാർഥികളെ സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്. എന്നാല്‍ ജോർദാനിലെ അബ്ദുല്ല രാജാവ് ഈ നിലപാടിനെ പണ്ടേ എതിർത്തിരുന്നു. ഈജിപ്ത് പ്രസിഡൻ്റ് അല്‍ സിസിയും ഈ നിർദേശത്തെ അപലപിച്ചിട്ടുണ്ട്.ഇത്തരം നിർദേശങ്ങള്‍ പലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഈജിപ്ത് മുന്നറിയിപ്പ് നല്‍കി. “പലസ്തീനികളുടെ നാടുകടത്തലിനോ പുറത്താക്കലിനോ സമാനമായ ഒരു സാഹചര്യം ഉണ്ടാകുമെന്നും സ്വന്തം ജനങ്ങളില്ലാത്ത ഒരു പലസ്തീൻ രാഷ്ട്രം അർത്ഥശൂന്യമാകുമെന്നും ഈജിപ്ത് പ്രസിഡൻ്റ് വ്യക്തമാക്കുന്നു.