ഒരിക്കല്‍ വന്നാല്‍ നിയന്ത്രണം മാത്രം സാധിയ്ക്കുന്ന ഒന്നാണ് പ്രമേഹം. വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളേയും തകരാറിലാക്കി മരണത്തിലേയ്ക്ക് വരെ എത്തിയ്ക്കുന്ന രോഗമാണ് ഡയബെററിസ് അഥവാ പ്രമേഹം. പാരമ്പര്യരോഗവും ഒപ്പം ജീവിതശൈലീ രോഗവുമാണ് ഇത്. ഇതിനാല്‍ തന്നെ കൃത്യമായ രീതിയില്‍ ഇത് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യവുമാണ്.
പ്രമേഹം
പ്രമേഹം വന്നാല്‍ പിന്നെ ഇത് നിയന്ത്രിച്ചു നിര്‍ത്തുകയെന്നതാണ് പ്രധാനം. ഇതിന് സഹായിക്കുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളുമുണ്ട്. ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത ഇത്തരം വീട്ടുവൈദ്യങ്ങള്‍ ഏറെ ഗുണകരവുമാണ്. ഇത്തരത്തിലെ വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് പേരയ്ക്ക്. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു.
പേരയ്ക്ക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പേരയ്ക്ക. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണിത്. വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. പേരയ്ക്ക മാത്രമല്ല, പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
ഇതിനായി വേണ്ടത്
ഇതിനായി വേണ്ടത് മൂക്കാത്ത ഇളം പേരയ്ക്കയാണ്. ഇത് ഒരെണ്ണം ചതയ്ക്കുക. ഇതിലേയ്ക്ക് 250 മില്ലി വെള്ളം, അതായത് ഒരു ജ്യൂസ് ഗ്ലാസില്‍ കൊള്ളുന്നത്ര വെള്ളം ഒഴിച്ച് അടച്ചു വയ്ക്കാം. ഇത് പിറ്റേന്ന് രാവിലെ ഊറ്റി വെറുംവയറ്റില്‍ കുടിയ്ക്കാം. സാധിയ്ക്കുമെങ്കില്‍ ചതച്ചിട്ട പേരയ്ക്ക കഴിയ്ക്കാം. പഴുക്കാത്ത പേരയ്ക്ക കഴിയ്ക്കുന്നതാണ് പ്രമേഹനിയന്ത്രണത്തിന് കൂടുതല്‍ നല്ലത്.
പേരയ്ക്കയില്‍
പേരയ്ക്കയില്‍ ഡയെറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലേയ്ക്ക് പഞ്ചസാര കടക്കുന്നത് പതുക്കെയാക്കുന്നു. ഇതിലൂടെ ഷുഗര്‍ ഉയരുന്നത് തടയാന്‍ സാധിയ്ക്കുന്നു. ഇതുപോലെ തന്നെ കുറവ് ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉള്ള ഒന്നാണ് പേരയ്ക്ക. അതായത് കുറഞ്ഞ തോതില്‍ മാത്രമാണ് ഇത് ഷുഗര്‍ ലെവല്‍ ഉയര്‍ത്തുന്നത്. ഇതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്.