കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് സംസ്ഥാനം മാറുന്നത് സങ്കടകരം ; ശശി തരൂര്‍ എം.പി

തിരുവനന്തപുരം : കളമശ്ശേരി സ്‌ഫോടനം ഞെട്ടിപ്പിക്കുന്നതും അപലപനീയമെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് സംസ്ഥാനം മാറുന്നത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.സംഭവത്തെ അപലപിക്കാനും അക്രമം കൂടുതല്‍ അക്രമങ്ങളല്ലാതെ മറ്റൊന്നും നേടില്ലെന്നും അനുയായികളെ പഠിപ്പിക്കാനും എല്ലാ മതനേതാക്കളും ഒന്നിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

Hot Topics

Related Articles