വടവാതൂർ : വിജയപുരം ഗ്രാമപഞ്ചായത്തിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ബാനറുകൾ,പരസ്യ ബോർഡുകൾ, തൂണുകളിൽ കെട്ടിയ ചെറിയ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ സൈൻ ബോർഡുകളും നീക്കം ചെയ്തു. പൊതുസ്ഥലത്ത് അനുവാദം ഇല്ലാതെ ബോർഡുകൾ, കൊടികൾ മറ്റ് പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിച്ചാൽ പിഴ അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സജ്ജാദ് എസ് എസ് അറിയിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ എസ് ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് ജി എന്നിവർ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകി.