കോട്ടയം : വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേൽ വീട്ടിൽ നാരായണൻ മകൻ ബിജു സി.എന്‍. (50) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. പൂവത്തിളപ്പ് ഭാഗത്തുള്ള ജോർജ് ജോസ് എന്നയാളെയാണ് ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജോർജ് ജോസും കുടുംബവും മകനോടൊപ്പം വിദേശത്തായിരുന്നതിനാൽ ഇവരുടെ വീടും ,സ്ഥലവും നോക്കിയിരുന്നത് ബിജു ആയിരുന്നു.സ്വന്തമായി വീടില്ലാതിരുന്ന ബിജുവിന് വീട് വെക്കുന്നതിനായി ജോര്‍ജ് ജോസിന്റെ പുരയിടം ഈട് വെച് പത്തുലക്ഷം രൂപ ലോണ്‍ എടുത്തു കൊടുക്കുകയും ഇത് അടക്കാതെ കുടിശിക വരുത്തിയതിനെ ഇയാള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് ഇവര്‍ നാട്ടിലെത്തിയ ശേഷം ബിജു വീടും ,സ്ഥലവും നോക്കിയതിന്റെ പ്രതിഫലമായി 20 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെടുകയും ഇത് തരാൻ പറ്റില്ല എന്ന് ജോർജ് തോമസും കുടുംബവും അറിയിക്കുകയും ചെയ്തു. ഇതിലുള്ള വിരോധം മൂലമാണ് പ്രതി ജോർജ് തോമസിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞമാസം മൂന്നാം തീയതി അകലകുന്നം പൂവത്തിളപ്പ് ജംഗ്ഷനിൽ വച്ചായിരുന്നു ഇയാൾ ജോർജ് തോമസിനെ ആക്രമിച്ചത്. ആക്രമത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ജോർജ് ജോസിന്റെ മകന്റെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ പ്രദീപ് എസും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായ്പയെടുത്ത് നൽകിയ തുക കുടിശിക വരുത്തി : ചോദ്യം ചെയ്ത ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Advertisements