കോട്ടയം : ജീവനകലയുടെ, യോഗയുടെ ആചാര്യൻ ഡോ. വി. ആർ.ബി. നായരുടെ നേതൃത്വത്തിൽ ഗിരിദീപം സ്‌കൂളിൽ യോഗാദിനം ആചരിച്ചു. സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ ക്ലാസ്സ് നയിച്ച അദ്ദേഹം യോഗ നമ്മുടെ ഭൂമിക്കും നമ്മുടെ ആരോഗ്യത്തിനും വേണ്ടിയാണ് എന്നും ഒരു വ്യക്തിയുടെ ശരീരത്തിനെയും മനസ്സിനെയും ആത്മാവിനെയും ശക്തിപ്പെടുത്തി അവനെ സമ്പൂർണനാക്കാൻ സഹായിക്കുമെന്നും പറഞ്ഞു. ഗിരിദീപം സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. സത്യൻ തോമസ് ഒ.ഐ.സി., ഗിരിദീപം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. സൈജു കുര്യൻ ഒ.ഐ.സി., വൈസ് പ്രിൻസിപ്പാൾ ബിനു സുരേഷ്, സൂപ്പർവൈസർ അജ്ഞന കെ.എൻ., കായികാദ്ധ്യാപകർ, സ്കൂൾ പി.റ്റി.എ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advertisements