38ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് : സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ വടവാതൂർ ഗിരിദീപം ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ

കോട്ടയം: 38-ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് സെപ് റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ വടവാതൂർ ഗിരിദീപം ബഥനി ക്യാമ്പസിൽ നടക്കുന്നു. സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനും ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ, ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ, ഗിരിദീപം ബഥനി കോളേജ് (ജിയാൽ) എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന 38-ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൻറെ വിജയത്തിനായി 101 അംഗ കമ്മറ്റി ഗിരിദീപം ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ റവ. ഫാ. ജോസഫ് നോബിൾ ഒ.ഐ.സി.യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

Advertisements

സെപ്റ്റംബർ 29 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പെൺകുട്ടികളുടെയും 11.30ന് ആൺകുട്ടികളുടെ ഫൈനൽ മത്സരങ്ങളോടുകൂടി സമാപിക്കും. 5 ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 336 കായികതാരങ്ങൾ സംസ്ഥാനത്തെ 14 ജില്ലകൾക്കായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഗിരിദീപം ക്യാമ്പസിൽ 3 കോർട്ടുകളിലായി രാവും പകലുമായി സംഘടിപ്പിക്കുന്നത്. കോർട്ട് 1 ഇൻഡോർ സ്റ്റേഡിയത്തിൽ ഹൈ പൂൾ മത്സരങ്ങളും മറ്റ് രണ്ട് കോർട്ടുകളിൽ ലോവർ പൂൾ മത്സരങ്ങളായി ആണ് ചാമ്പ്യൻഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഒക്ടോബർ 1 ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെ ആയും സെമിഫൈനൽ 2-ാം തിയതി ഞായറാഴ്ച വൈകിട്ടും, ലൂസേഷ്‌സ് ഫൈനൽ മത്സരങ്ങൾ 3-ാം തിയതി രാവിലെ 7 മണി മുതലും ഫൈനൽ മത്സരങ്ങൾ 10 മണിക്ക് പെൺകുട്ടികളുടെയും 11.30 ന് ആൺകുട്ടികളുടെയും നടക്കുന്നതാണ്.
ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ ബഹു സഹകരണം, രജിസ്‌ട്രേഷൻ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായി വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും. 2-ാം തീയതി ഞായറാഴ്ച രാത്രി 8 മണിമുതൽ പാല മരിയസദനിലെ അന്തേവാസികൾ അവതരിപ്പിക്കുന്ന ഗാനസന്ധ്യയിൽ മലയാള, തമിഴ് സിനിമ ആർട്ടിസ്റ്റും മുൻ നാഷണൽ ഹോക്കി താരവുമായ മായ്ബു ജോർജ് പോൾ പങ്കെടുക്കുന്നതും ആണ്.

സെപ്റ്റംബർ 30 ന് ഉദ്ഘാടന സമ്മേളനത്തിന് ബഥനി നവജ്യോതി പ്രോവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. ജോർജ്ജ് ജോസഫ് അയ്യനേത്ത് ഒ.ഐ.സി., കെഡിബിഎ പ്രസിഡൻറ് ശ്രീ ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ, കെഡിബിഎ ചെയർമാനും ബഥനി നവജ്യോതി പ്രോവിൻസ് ഫസ്റ്റ് കൗൺസിൽ & എഡ്യൂക്കേഷൻ കൗൺസിലർ റവ. ഡോ. വർഗീസ് കൈപ്പനടുക്ക ഒ.ഐ.സി., കെഡിബിഎ മുഖ്യ രക്ഷാധികാരി റവ. ഫാ. ജയിസ് മുല്ലശ്ശേരി സി.എം.ഐ., കെ.ബി.എ. ലൈഫ് ടൈം പ്രസിഡൻറ് പി. ജെ. സണ്ണി, കെ.ബി.എ. സെക്രട്ടറി സി. ശശിധരൻ, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.റ്റി. സോമൻകുട്ടി, മഹാത്മാഗാന്ധി സർവ്വകലാശാല സ്‌പോർട്‌സ് ഡയറക്ടർ പ്രൊഫ. ഡോ. ബിനു ജോർജ് വർഗീസ്, ബൈജു വി. ഗുരുക്കൾ (പ്രസിഡൻറ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ), ശ്രീ. സുബിൻ പോൾ, (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ, കോട്ടയം) ഗിരിദീപം ബഥനി സ്ഥാപനങ്ങളുടെ ബർസാർ റവ. ഫാ. ബിനോയ് ജോർജ് ഒ.ഐ.സി., ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. വിജോയ് വർഗീസ് ഒ.ഐ.സി., കെഡിബിഎ സെക്രട്ടറി ബിജു. ഡി.തേമാൻ എന്നിവർ പങ്കെടുക്കും.

സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥി ആയും കെ.ബി.എ. പ്രസിഡൻറ് മനോഹര കുമാർ ഗിരിദീപം ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ റവ. ഫാ. ജോസഫ് നോബിൾ ഒ.ഐ.സി., കെഡിബിഎ ട്രഷറർ വിറ്റി തോമസ് കൊണ്ടോടി എന്നിവരും, വിവിധ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ അതിഥികളായി കളക്ടർ, ജില്ലാ പോലീസ് മേധാവി രാഷ്ട്രീയ സാമൂഹിക കലാ സാംസ്‌കാരിക വിദ്യാഭ്യാസ സ്‌പോർട്‌സ് മേഖലയിൽ ഉള്ള വ്യക്തികൾ വന്നു പോകുന്നതാണ്. പത്ര സമ്മേളനത്തിൽ ചാമ്പ്യഷിപ്പ് സംഘാടക സമിതി ജനറൽ കൺവീനർ ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ, ഗിരിദീപം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും സംഘാടക സമിതി ചെയർമാനുമായ റവ. ഫാ. ജോസഫ് നോബിൾ ഒ.ഐ.സി., ഓർഗനൈസിങ് സെക്രട്ടറി ബിജു ഡി.തേമാൻ, ഗിരിദീപം ബഥനി സ്‌കൂൾ പ്രിൻസിപ്പാളും സംഘാടക സമിതി ചീഫ് കോർഡിനേറ്ററുമായ റവ. ഫാ. വിജോയി വർഗീസ് ഒ.ഐ.സി, ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ ട്രഷറർ വിറ്റി തോമസ് കൊണ്ടോടി, കെഡിബിഎ വൈസ് പ്രസിഡൻറ് കുരുവിള ജേക്കബ് എന്നിവർ 38-ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൻറെ കാര്യപരിപാടികൾ വിവരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.