കോട്ടയം : മാന്നാനം കെ ഇ സ്കൂൾ സംഘടിപ്പിച്ച 19-ാം മാത് സൗത്ത് ഇന്ത്യൻ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ ഗിരിദീപം സെൻ്റ് ആന്‍സ് സ്കൂളിനെ 84 – 22 എന്ന സ്കോറിന് പരാജയപ്പെടുത്തി ചാബ്യാൻമാരായി.
ആദ്യ ക്വോട്ടറിൽ 30 – 5 എന്ന സ്കോറിന് തുടാക്കം കുറിച്ച് ഗിരിദീപം പകൂതി സമയത്ത് 46 – 15 എന്ന സ്കോറിന് മുന്നിട്ട് നിന്നു മൂനാമത്തെ ക്വോട്ടറിൽ 66 – 15 എന്ന സ്കോറും അവസാന ക്വോട്ടറിൽ 84 – 22 എന്ന സ്കോറിനാണ് വിജയം ഉറപ്പിച്ചത് ഗിരിദീപത്തിന് വേണ്ടി ഡിയോൺ തെറ്റയിൽ 31, അഭിനവ് സൂരേഷ് 30, അശ്വൻ വേണുഗോബാൽ 9, ഹനീഫ് സാലിഹ് അഹമ്മദ് 8,ഐവിൻ ജുബാൻ 6, എന്നി നിലയിൽ പോയിന്റുകൾ നേടി കെണ്ട് താരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ഗിരിദീപത്തിന്റേ ഉജ്ജ്വല വിജയത്തിന് കാരണമായി എവറോളിംഗ് ട്രോഫിയും 15000 ക്യാഷ് അവാർഡും നേടാൻ സാധിച്ചത് ടൂർണമെൻ്റിലെ ഏറ്റവും നല്ല കളിക്കാരനായി ഗിരിദീപത്തിന്റെ ആറാം നമ്പർ താരം ഡിയോൺ തെറ്റയിലിനെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ ഡോ ജയിംസ് മുല്ലശേരി സി എം ഐ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.