കോട്ടയം: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പനനടത്തിയ പ്രതികൾ അറസ്റ്റിൽ.തെളളകം അടിച്ചിറ പറത്താനത്ത് വീട്ടിൽ സെബാസ്റ്റ്യൻമകൻ ബിബിൻ സെബാസ്റ്റ്യൻ(24), തെളളകം അടിച്ചിറ പാലത്തടത്തിൽവീട്ടിൽ സണ്ണി മകൻ ക്രിസ്റ്റോ സണ്ണി (20), ആർപ്പൂക്കര തൊണ്ണംകുഴി നടുപറമ്പിൽവീട്ടിൽ സന്തോഷ് മകൻ ഗൗതം സന്തോഷ് (21) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പനനടത്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസിന്റെ പിടിയിലായത്.
വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിജി കെ, എസ്.ഐ. മാരായ പ്രദീപ് ലാൽ , വിദ്യാ വി, എ.എസ്.ഐ. പത്മകുമാർ, സി.പി.ഓ.മാരായ അനീഷ് വി.കെ, രാകേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . ഇവരെ കോടതിയിൽ ഹാജരാക്കി.