അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ തുടക്കം

ഗോവയിൽ നിന്നും
ജാഗ്രതാ ലൈവ്
അതിഥി ലേഖകൻ

പനജി : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ തുടക്കമായി.
മഴ കനത്തു എങ്കിലും റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ​ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. ​കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂറും ശ്രീധരൻ പിള്ളയും ചേർന്ന് തിരി തെളിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൽമാഖാൻഹേമമാലിനി, ഖുശ്ബു, റസൂൽ പൂക്കുട്ടി, പ്രമോദ് സാവന്ത്, പ്രസൂൺ ജോഷി, രവി കൊട്ടാരക്കര, മധുർ ഭണ്ഡാർക്കർ, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആൻഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി ‘അപൂർവ ചന്ദ്ര തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. ​കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിച്ചത്.

Hot Topics

Related Articles