ഗോൾ നേട്ടത്തിൽ 29 ഗോളുമായി ഒന്നാം സ്ഥാനത്ത് ; 72 മണിക്കൂറിനുള്ളില്‍ നേടിയത് രണ്ടാം ഹാട്രിക് ;  മിന്നുന്ന പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ് : സൗദി പ്രോ ലീഗില്‍ അല്‍നസറിനായി 72 മണിക്കൂറിനുള്ളില്‍ രണ്ടാം ഹാട്രിക് സ്വന്തമാക്കി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.മത്സരത്തില്‍ എതിരില്ലാത്ത എട്ടുഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ വിജയം. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്.കളിയിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോയുടേത്. രണ്ടും അസിസ്റ്റുകളും റൊണാള്‍ഡോ വകയായിരുന്നു. ശനിയാഴ്ച അല്‍ തായ്‌ക്കെതിരായ മത്സരത്തിലും റൊണാള്‍ഡോ ഹാട്രിക് നേടിയിരുന്നു. ലീഗില്‍ 29 ഗോളുമായി പോര്‍ച്ചുഗല്‍ താരമാണ് ഒന്നാമത്.

Advertisements

ആദ്യ രണ്ടുഗോളുകളും ഫ്രീകിക്കിലൂടെയായിരുന്നു. 11, 23, 48 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോ ഗോള്‍വല ചലിപ്പിച്ചത്. അബായ്‌ക്കെതിരെ നേടിയ ഹാട്രിക്കിലൂടെ റൊണാള്‍ഡോയുടെ ഹാട്രിക് നേട്ടം 65 ആയി. സൗദി പ്രോ ലീഗില്‍ തുടര്‍ച്ചയായ രണ്ടുമത്സരങ്ങളില്‍ ഹാട്രിക് എന്ന നേട്ടവും ക്രിസ്റ്റ്യാനോ സ്വന്തമാക്കി.62 പോയിന്റോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ശനിയാഴ്ചയാണ് ഡമാക്കിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറിഞ്ഞിട്ട് മായങ്ക്, ചിന്നസ്വാമിയില്‍ ആർസിബി വീണു; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം 28 റണ്‍സിന്

Hot Topics

Related Articles