വളർച്ച ഇല്ലാത്ത ആടുകളെ വിതരണം ചെയ്യുന്നതായി പരാതി : പരിശോധിക്കണമെന്ന് പൊതു പ്രവർത്തകൻ

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്ന് ആടുവളർത്തലിന് അനുവദിച്ച തുക ഉപയോഗിച്ച് വിതരണം ചെയ്ത ആടുകൾ ഗുണനിലവാരം ഇല്ലാത്തതാണ് എന്ന പരാതി വ്യാപകമാണ് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മൃഗ ഡോക്ടർമാർ വിതരണക്കാരെ കണ്ടെത്തുന്നത് ലൈസൻസ് ഉള്ള ആടുവളർത്തൽ കേന്ദ്രങ്ങളിൽ നിന്നു വേണം ആട്ടിൻകുട്ടികളെ വാങ്ങാൻ എന്നാണ് ചട്ടം എന്നാൽ അതു നടപ്പാകുന്നില്ല ക്രോസ്‌ ബ്രിഡിൽ ഉണ്ടായ ആട്ടിൻകുട്ടികളെയാണ് കൂടുതലായു൦ വിതരണം ചെയ്യുന്നത് ഇത്തരം ആടുകൾക്ക് വലിപ്പം വയ്ക്കുകയോ ഉയർന്ന പാൽലഭിക്കുകയോ ഇല്ല ഇറച്ചി ആടുകൾ എന്നാണ് ഇവയ്ക്ക് പറയുക ഇവയ്ക്ക് കുട്ടികൾ ഉണ്ടായാലു൦ ഗുണനിലവാരം ഇല്ലാത്തവ ആയിരിക്കു൦ കച്ചവടക്കാരിൽ നിന്നു൦ ഇത്തരം ആട്ടിൻകുട്ടികളെ വാങ്ങി മൃഗ ഡോക്ടർമാരുടെ ഒത്താശയോടെ പദ്ധതി വഴി വിതരണം ചെയ്യുന്നുണ്ട് ഇതുമൂലം കർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത് സർക്കാർ പദ്ധതി വഴി ആട്ടിൻ കുട്ടികളെ വിതരണം ചെയ്യുപോൾ ലൈസൻസ് ഉള്ള ആടുവളർത്തൽ കേന്ദ്രങ്ങളിൽ ആണ് എന്ന് ഉറപ്പു വരുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles