ആടുജീവിതം സിനിമയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് തിരക്കഥ കുറ്റമറ്റതാക്കി എടുക്കാനായിരുന്നു : സംവിധായകൻ ബ്ലെസി

ന്യൂസ് ഡെസ്ക് : ബെന്യാമിൻ നോവലില്‍ പറയാത്ത കാര്യങ്ങള്‍ പറയുക എന്നതാണ് സിനിമയിലൂടെ ഉദ്ദേശിച്ചതെന്നും ആടു ജീവിതം സിനിമയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് തിരക്കഥ കുറ്റമറ്റതാക്കി എടുക്കാനായിരുന്നുവെന്നും സംവിധായകൻ ബ്ലെസ്സി.കാലിക്കറ്റ്‌ പ്രെസ്സ് ക്ലബ്ബില്‍ ആടുജീവിതം ടീമിനായി സംഘടിപ്പിച്ച മീറ്റ് ദി ക്രൂ വില്‍ പങ്കെടുക്കുകയായിരുന്നു ബ്ലെസ്സി . നോവലിനെ സംബന്ധിച്ച്‌ ഇപ്പോള്‍ നടക്കുന്ന വിവാദം ചായ കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് എഴുത്തുകാരൻ ബെന്യാമിനും പ്രതികരിച്ചു.

ആടുജീവിതം നോവലിനെ സിനിമയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടത് തിരക്കഥ കുറ്റമറ്റതാക്കാനാണെന്നും പുതുതായി എന്ത് സംസാരിക്കാം എന്നതാണ് സിനിമയിലൂടെ ലക്ഷ്യം വെച്ചതെന്നും സംവിധായകൻ ബ്ലെസ്സി . സിനിമ റിലീസിന് പിന്നാലെ ഉയർന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയായാണ് സംവിധായകന്റെ പ്രതികരണം. ആടു ജീവിതത്തിന്റെ രണ്ടാം ഭാഗം എന്നത് അമല പോളിനോട് നടത്തിയ തമാശ രൂപേണ പറഞ്ഞ കാര്യം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാള്‍ കേട്ട കഥ അപ്പാടെ എഴുതുന്നത് അല്ല നോവലെന്നും എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് അവതരണ ശൈലിയെന്നും എഴുത്തുകാരൻ ബെന്യാമിനും പ്രതികരിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി ക്രൂ വില്‍ സിനിമയിലെ അഭിനേതാവായ ഗോകുല്‍, ഗായകൻ ജിതിൻ രാജ് എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles