തിരുവനന്തപുരം, ഫെബ്രുവരി 16, 2024: രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയിലുടനീളം നടത്തുന്ന റോഡ് ഷോയ്ക്ക് തിരുവനന്തപുരവും വേദിയാകുന്നു. പള്ളിച്ചൽ ജംഗ്ഷനിലുള്ള ഇൻസ്പയർ ഇ മോട്ടോഴ്സില്‍ ഈ മാസം 16 മുതൽ 18 വരെ കമ്പനിയുടെ അത്യാധുനിക വൈദ്യുത വാഹനങ്ങൾ പ്രദര്‍ശിപ്പിക്കും. കമ്പനിയുടെ മുൻനിര മോഡലുകളായ എബ്ലു റോസീ (ഇ-ഓട്ടോ എല്‍ 5 എം), എബ്ലൂ റീനോ (ഇ-ലോഡര്‍), എബ്ലൂ സ്പിന്‍, എബ്ലൂ ത്രില്‍ (ഇ-സൈക്കിള്‍ നിര) എന്നിവ നേരിട്ട് കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന റോഡ് ഷോ വിലാസ്പൂര്‍, വിജയവാഡ, ന്യൂഡല്‍ഹി, നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം, ജയ്പൂര്‍, ഡെറാഡൂണ്‍, ലുധിയാന, ജമ്മു, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ജംഷഡ്പൂര്‍, പാറ്റ്‌ന, പൂനെ, നാസിക്, അഹമദാബാദ്, ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍, ബംഗലൂരു, കോയമ്പത്തൂര്‍ എന്നീ നഗരങ്ങൾക്ക് പുറമെയാണ് തിരുവനന്തപുരത്തും എത്തുന്നത്. 2019ൽ തുടങ്ങിയ കമ്പനിക്ക് നിലവിൽ രാജ്യത്താകെ 50 ഡീലർഷിപ്പുകളുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ പ്രദേശങ്ങളിൽ സാന്നിധ്യമുറപ്പിക്കും. പ്രധാന നഗരങ്ങൾക്ക് പുറത്തും കൂടുതൽ ഇന്ധനക്ഷമതയും സാങ്കേതികമികവുമുള്ള ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സിഇഒ ഹൈദര്‍ ഖാന്‍ പറഞ്ഞു.