മാസങ്ങൾക്ക് മുമ്പ് സ്ക്കൂൾ പാർക്കിൽ കളഞ്ഞു പോയ മാല കണ്ടെടുത്തു നൽകി വൈഷ്ണവ് താരമായി

പെരുവ: മാസങ്ങൾക്ക് മുൻപ് സ്കൂൾ പാർക്കിൽ കളഞ്ഞു പോയ സ്വർണ്ണമാല ഇന്നലെ അവിടെന്ന് കണ്ടു കിട്ടി അദ്യാപകരെ ഏൽപ്പിച്ച വിദ്യാർത്ഥി സ്കൂളിലെ താരമായി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് മനോജിനാണ് മാല കിട്ടിയത്. കഴിഞ്ഞ സ്കൂൾ വാർഷികത്തിൽ പെരുവ ഗവൺമെൻ്റ് എൽ.പി.സ്കൂളിലെ പാർക്കിലാണ് മാല നഷടപ്പെട്ടത്.

Advertisements

സ്കൂളിലെ പി.ടി.എ.വൈസ് പ്രസിഡൻ്റായ കുറിച്ചിത്തടത്തിൽ ഷിജുവിൻ്റെ സഹോദരി ഷീനയുടെ മാലയാണ് നഷ്ടമായത്. ഇന്നലെ ഉച്ചക്ക് വൈഷ്ണവും കൂട്ടുകാരും കളിച്ചു കൊണ്ടിരുന്നപ്പോഴാണ് പാർക്കിൽ നിന്നും മാല ലദിച്ചത്. ഉടൻ തന്നെ വൈഷ്ണവ് അദ്യാപികയായ ശരണ്യയെ മാല ഏൽപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് മാല അദ്യാപകരായ ടോണി ജോസഫ്, സിന്ധു വിക്രമൻ,
സംഗീത ഇ.എസ്, ശരണ്യ ശശി,
പ്രീതി ടി.സി തുടങ്ങിയവരുടെ സാന്യദ്ധ്യത്തിൽ ഷിജുവിൻ്റെ മകൻ്റെ കയ്യിൽ വൈഷ്ണവ് കൈമാറുകയായിരുന്നു. വൈഷ്ണവ് മനോജിനെ പി.ടി.എ.യും അദ്യാപകരും അഭിനന്ദിച്ചു.

Hot Topics

Related Articles