സ്വര്‍ണം അടുക്കി വാങ്ങുന്നത് കേന്ദ്രബാങ്കുകള്‍; അമേരിക്കന്‍ ട്രഷറിയെ പോലും പിന്നിലാക്കി വില കുതിച്ചുയരുന്നു

വാഷിംഗ്ടൺ :ആഗോള തലത്തില്‍ സ്വര്‍ണവില തുടർച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമായി ഇന്ത്യയിലും വില കുത്തനെ കുതിക്കുകയാണ്. ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണം 77,000 രൂപയ്ക്കടുത്തെത്തി. ഇനിയും വില ഉയരുമോ എന്നതാണ് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കിടയിലെ വലിയ സംശയം. വിവാഹസീസണിലേയ്ക്ക് കടന്നിരിക്കുന്നതിനാല്‍ വാങ്ങല്‍ കുറയാതെ തന്നെ തുടരുന്നതായി ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.വില ഉയര്‍ന്നതിന് പിന്നില്‍ ആഭരണം വാങ്ങുന്നവരുടെ എണ്ണവര്‍ധനയല്ല, ലോകത്തെ കേന്ദ്രബാങ്കുകള്‍ നടത്തുന്ന വന്‍തോതിലുള്ള സ്വര്‍ണനിക്ഷേപങ്ങളാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ലോകത്ത് ഇപ്പോള്‍ കേന്ദ്രബാങ്കുകള്‍ കൈവശം വയ്ക്കുന്ന സ്വര്‍ണത്തിന്റെ അളവ് 36,344 ടണ്‍ ആയി. ഇത് അമേരിക്കന്‍ ട്രഷറികളിലുള്ള സ്വര്‍ണത്തിന്റെ അളവിനെയും മറികടന്നിരിക്കുകയാണ്. 1996ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിവരക്കണക്കുണ്ടാകുന്നത്.

Advertisements

ഡോളറിന്റെ ആധിപത്യത്തിന് വെല്ലുവിളി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുമ്പ് എല്ലാ രാജ്യങ്ങളും കരുതല്‍ നിക്ഷേപമായി പ്രധാനമായും ഡോളറാണ് ശേഖരിച്ചിരുന്നത്. ലോക വ്യാപാരത്തിന്റെ മുഖ്യ കറന്‍സി ഡോളറായതിനാലായിരുന്നു ഇത്. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കും പിന്നാലെ അമേരിക്കന്‍ കടബാധ്യതകള്‍ രൂക്ഷമായതോടെ ഡോളറിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചു. ഇന്ത്യ, ചൈന, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാരം ആരംഭിച്ചതും ഡോളറിനെ ആശ്രയിക്കാതെ സ്വര്‍ണം ശേഖരിക്കണമെന്ന പ്രവണത ശക്തിപ്പെടുത്തി.

വാങ്ങലില്‍ വര്‍ധന

2020, 2021 കാലഘട്ടങ്ങളില്‍ 1000 ടണ്ണില്‍ താഴെയായിരുന്നു കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍. എന്നാല്‍ പിന്നീട് വന്‍ വര്‍ധനവാണ് ഉണ്ടായത്. 2022ല്‍ 1082 ടണ്‍, 2023ല്‍ 1037 ടണ്‍, 2024ല്‍ 1180 ടണ്‍ സ്വര്‍ണം കേന്ദ്രബാങ്കുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഇപ്പോൾ ലോകത്തെ മൊത്തം കരുതല്‍ ധനത്തിന്റെ 46% ഡോളറാണ്. 20% സ്വര്‍ണം, 16% യൂറോ എന്നിവയാണ്. എങ്കിലും 2025ല്‍ കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ നേരിയ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Hot Topics

Related Articles