കോട്ടയം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ ധർണയെ തുടർന്ന് പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിയാൻ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിയിരുന്നു.
ജലപീരങ്കി വാഹനം മാറ്റാതെ പിരിഞ്ഞു പോവില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നേതാക്കളും,പ്രവർത്തകരും അറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് സ്ഥലത്തുനിന്ന് വാഹനം മാറ്റിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. ഗാന്ധി സ്ക്വയറിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേടിനു മുകളിൽ കയറാൻ ശ്രമിച്ചു. തുടർന്നാണ് പ്രതിഷേധ ധർണ നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിരിയാണി ചെമ്പുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, അഡ്വ. ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ,ബിൻസി സെബാസ്റ്റ്യൻ,കുഞ്ഞില്ലം പള്ളി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.