കോട്ടയം: ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതോടെ, വഴിമാറിയെത്തിയ തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു. നിറയെ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലൂടെ ഒഴുകി നടന്ന കാറിൽ നിന്നും കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു, ഡോക്്ടർ സോണിയയുടെ മാതാവ് എന്നിവരാണ് അത്ഭുതകരമായി രക്ഷപെട്ടത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നൽകിയാണ് കാർ ഓടിച്ചിരുന്നത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈ്പ്പാസിൽ എത്തുകയായിരുന്നു. തുടർന്നു, കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർ അപകടത്തിൽപ്പെട്ട ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി. ഈ സമയം നാട്ടിലുണ്ടായിരുന്നവരായ സത്യൻ, അനീഷ്, വിഷ്ണു എന്നിവർ ചേർന്ന് വടം ഇട്ടു കൊടുത്ത് വലിച്ചാണ് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി പുറത്തെടുത്തത്. തുടർന്നു ഇവരെ സമീപത്തെ വീട്ടിലേയ്ക്ക് എത്തിച്ചു. ഈ വീട്ടിൽ നിന്നും അപകടത്തിൽപ്പെട്ടവർക്ക് മാറാനുള്ള വസ്ത്രം അടക്കം നൽകി. ഈ വസ്ത്രം ധരിച്ചാണ് ഇവർ ഇവിടെ നിന്നും മടങ്ങിയത്. ഇതിനു ശേഷം
ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും മനു മർക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. കാറിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കുണ്ടായിരുന്നില്ല. വാഹനം ഇപ്പോഴും വെള്ളത്തിൽ തന്നെ കിടക്കുകയാണ്. അപകടത്തിൽ ഭാഗ്യം കൊണ്ടു മാത്രമാണ് കുടുംബം രക്ഷപെട്ടത്.