ചെന്നൈ: പിക്സൽ സ്മാർട്ട്ഫോണുകൾ തമിഴ്നാട്ടിലും നിർമ്മിക്കാനുള്ള നടപടികളുമായി ഗൂഗിള്‍. സംസ്ഥാന വ്യവസായമന്ത്രി ടി.ആർ.ബി. രാജ അമേരിക്കയിൽ ഗൂഗിൾ സംഘവുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. തുടര്‍ നടപടികളുടെ ഭാഗമായി വൈകാതെ ഗൂഗിൾ സംഘം ചെന്നെയിലെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചക്കു ശേഷം പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ തമിഴ്നാട്ടില്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പുവെക്കുമെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൂഗിൾ ഡ്രോണുകളും ചെന്നൈയിൽ നിർമ്മിക്കുമെന്നാണ് സൂചന.ആപ്പിൾ ഐഫോൺ നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്ന ഫോക്സ്കോണും പെഗാട്രോണും ഇപ്പോൾ തന്നെ തമിഴ്നാട്ടിൽ ഫാക്ടറികൾ ഉണ്ട്.
ഇതിനു പിന്നാലെയാണിപ്പോള്‍ തമിഴ്നാട്ടിലേക്ക് ഗൂഗിളിന്‍റെ പിക്സല്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ ഫാക്ടറി കൂടി ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയില്‍ പിക്സല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പിക്സലിന്‍റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുകയെന്നാണ് നേരത്തെ ഗൂഗിള്‍ വ്യക്തമാക്കിയത്.