വേനൽ മഴയുടെ കുറവ് തീർത്ത് മെയ് മാസം; പെയ്തത് 66 ശതമാനത്തിലധികം മഴ; കൂടുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: മെയ് മാസത്തില്‍ പെയ്ത കനത്ത മഴ വേനല്‍മഴയില്‍ ഇതുവരെയുണ്ടായ കുറവ് നികത്തിയെന്ന് കണക്കുകള്‍. ഫെബ്രുവരി, മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. വരള്‍ച്ചാസമാനമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോയതത്. റെക്കോർഡ് താപനിലയും രേഖപ്പെടുത്തി. എന്നാല്‍, മെയ് ആദ്യ ആഴ്ചക്ക് ശേഷം കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്ത് കൊണ്ടിരിക്കുന്നത്. മാർച്ച്‌ 1 മുതല്‍ മെയ്‌ 22 വരെയുള്ള കണക്ക് പ്രകാരം 273 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്തു സംസ്ഥാനത്തു ഇതുവരെ 272.9 മി.മീ മഴ ലഭിച്ചു. ഇതില്‍ 90 ശതമാനത്തിലേറെ മെയ് മാസത്താണ് പെയ്തത്.

Advertisements

ഏപ്രില്‍ അവസാനിക്കുമ്പോള്‍ 62 ശതമാനമായിരുന്നു മഴക്കുറവ്. തിരുവനന്തപുരം, പാലക്കാട്‌, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു. എന്നാല്‍ ഇടുക്കി ജില്ലയില്‍ ലഭിക്കേണ്ട മഴയില്‍ 34 ശതമാനം കുറവുണ്ടായി. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ സീസണില്‍ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു. മെയ്‌ മാസത്തില്‍ ഇതുവരെ 220.3 മി.മീ മഴ ലഭിച്ചു. 66 ശതമാനം അധികമഴയാണ് മെയില്‍ ലഭിച്ചത്. തിരുവനന്തപുരം (325 mm), പത്തനംതിട്ട ( 294 mm) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

Hot Topics

Related Articles