വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്റ്റുഡൻസ് കണ്‍സഷൻ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാക്കി. വിദ്യാർത്ഥി കണ്‍സഷൻ ഓണ്‍ലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്‌ആർടിസി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്‌ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റില്‍ കയറിയാല്‍ പട്ടിക കാണാം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പട്ടികയില്‍ നല്‍കിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റില്‍ ഉള്ള സ്‌കൂളിന്റെ ഇ-മെയില്‍ വിലാസം ) ഉപയോഗിക്കണം.

Advertisements

ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ മെയിലില്‍ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച്‌ പോർട്ടലില്‍ പ്രവേശിച്ച്‌ തുടർനടപടികള്‍ പൂർത്തിയാക്കാവുന്നതാണെന്നും കെഎസ്‌ആർടിസി അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂള്‍ രജിസ്ട്രേഷൻ / കോളജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്. കെഎസ്‌ആർടിസിയുടെ ഹെഡ് ഓഫീസില്‍ നിന്നും അനുമതി എസ് എം എസ് / ഇ മെയില്‍ അറിയിപ്പ് ലഭിച്ചതിനു ശേഷം സ്ഥാപനങ്ങള്‍ക്ക് ലോഗിൻ ചെയ്ത് പോർട്ടലില്‍ പ്രവേശിച്ച്‌ തുടർ നടപടികള്‍ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും [email protected] എന്ന ഇ – മെയിലില്‍ ബന്ധപ്പെടാമെന്നും കെഎസ്‌ആർടിസി അറിയിച്ചു.

Hot Topics

Related Articles