“ധ്രുവനച്ചത്തിരത്തിൻ്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നത് ഹൃദയഭേദകമായിരുന്നു. തന്റെ അസ്വസ്ഥതകൾ കുടുംബത്തെ പോലും ബാധിച്ചു”; തുറന്നു പറഞ്ഞ് ഗൗതം മേനോൻ

ഏറെ വർഷങ്ങളായി തമിഴ് സിനിമാ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ-ചിയാൻ വിക്രം ടീമിന്റെ ‘ധ്രുവനച്ചത്തിരം’. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്നത് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചാ വിഷയവുമാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് മുടങ്ങിയത് തന്നെയും കുടുംബത്തെയും എത്രത്തോളം ബാധിച്ചുവെന്ന് പറയുകയാണ് ഗൗതം മേനോൻ.

Advertisements

സിനിമയുടെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നത് ഹൃദയഭേദകമായിരുന്നു. തന്റെ അസ്വസ്ഥതകൾ കുടുംബത്തെ പോലും ബാധിച്ചുവെന്ന് ഗൗതം മേനോൻ പറഞ്ഞു. തന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരിക്കൽ പോലും ഇടപെട്ടിട്ടില്ലാത്ത ഭാര്യ ഏറെ വേവലാതിപ്പെടുകയും 20-25 ദിവസത്തോളം തന്നോടൊപ്പമുണ്ടാകുമെന്നും പറഞ്ഞു. കാരണം ആ സമയം തന്റെ മാനസികാവസ്ഥ മോശമാണെന്ന് അവർക്ക് മനസിലായിരുന്നുവെന്നും ഗൗതം മേനോൻ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചുറ്റും ശൂന്യത പോലെ അനുഭവപ്പെട്ടു. സിനിമ പ്രതീക്ഷിച്ചത് പോലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല എന്നത് ഏറെ പ്രശ്നങ്ങളുണ്ടാക്കി. പുതിയ നിക്ഷേപകരോട് ഉത്തരം പറയേണ്ടതായി വന്നുവെന്നും ഗൗതം മേനോൻ പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ വർഷം നവംബറിലായിരുന്നു ധ്രുവനച്ചത്തിരം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസിന്റെ തലേദിവസം 2.40 കോടി നൽകണമെന്ന് ഗൗതം മേനോന് കോടതി ഉത്തരവ് ലഭിച്ചു. തുടർന്ന് സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു.

2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരികയായിരുന്നു. ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം ചിത്രത്തിൽ വേഷമിടുന്നത്.

Hot Topics

Related Articles