തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ കടമെടുക്കുന്നു.
Advertisements
കേരള സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിക്കു വേണ്ടിയാണ് സർക്കാർ ഗ്യാരന്റിയിൽ 2000 കോടി കടം എടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂ പീകരിക്കുകയും ഫണ്ട് മാനേജരായി മണ്ണാർക്കാട് റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനെ നിയോഗിക്കുകയും ചെയ്തു.
ഫണ്ട് മാനേജരുടെയും, സഹകരണ റജിസ്ട്രാറുടെയും പേരിൽ കേരള ബാങ്കിൽ ആരംഭിച്ച സംയുക്ത അക്കൗണ്ടിലേക്കാണ് സഹകരണ സംഘങ്ങൾ പണം നിക്ഷേ പിക്കേണ്ടത്.
ഒരു വർഷത്തെ കാലയളവിൽ പണം നിക്ഷേപിക്കുന്ന സംഘങ്ങൾക്ക് 8.5% മാസപലിശ നൽകും.