കോട്ടയം : നെടുംകുന്നം സർക്കാർ യു. പി സ്കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ
ശിലാസ്ഥാപനം നവംബര്‍ 22 തിങ്കളാഴ്ച
സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വഹിക്കും.
നിലവില്‍ മൂന്ന് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറികള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. എട്ട് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തില്‍ നിര്‍മ്മിക്കുന്നത്. പ്രീ- പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ 111 കുട്ടികളാണ് ഇവിടെ പഠിക്കുന്നുണ്ട്. നിലവിലുള്ള ഒരു കെട്ടിടം ഓഡിറ്റോറിയമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പ്രധാനാധ്യാപിക കെ. ജി ബിന്ദു മോള് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉദ്ഘാടനചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന നൗഷാദ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ. മണി, ജില്ലാ- ബ്ലോക്ക്-ഗ്രാമപഞ്ചായത്തംംഗങ്ങള്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കറുകച്ചാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. റസീന, പി ടി എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.