സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്; കൂടുതൽ വിശദാംശങ്ങൾ തേടണം: സജി ചെറിയാൻ വിഷയത്തിൽ ഗവർണർക്ക് പുതിയ നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസില്‍ വിശദാംശങ്ങള്‍ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്.

Advertisements

ഗവര്‍ണര്‍ ഭരണഘടനാതത്വങ്ങള്‍ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. മുഖമന്ത്രിയുടെ ആവശ്യം കണക്കിലെടുത്ത് മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്. ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായരുടേതാണ് നിയമോപദേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ, സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാകില്ലെന്ന് ഗവർണർക്കു നിയമോപദേശം ലഭിച്ചിരുന്നു.

ആരെ മന്ത്രിയാക്കണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. അതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അവഗണിക്കാനാവില്ലെന്നും ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണ് ഇതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും നിയമോപദേശം തേടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.