തിരുവല്ല: യുവതികൾക്ക് ഗ്രാഫിക് ഡിസൈനർ കോഴ്സ്
ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികൾക്ക് സബ്സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനർ കോഴ്സ് പഠിക്കാൻ അവസരം. 216 മണിക്കൂർ (ആറു മാസം) ദൈർഘ്യമുള്ള കോഴ്സ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നൽകുന്നത്.
Advertisements
ഓൺലൈൻ ആയി നടത്തുന്ന ഈ കോഴ്സിന്റെ ഫീസിന് 50 ശതമാനം സബ്സിഡി നൽകുന്നുണ്ട്. പഞ്ചായത്തു പരിധിയിൽ താമസിക്കുന്ന ബിരുദധാരികളായ യുവതികൾക്കാണ് പ്രവേശനം ലഭിക്കുക. പ്രായ പരിധി – 26 വയസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് സഹായവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് – 6282326560, 9495999668.