കോട്ടയം: ജില്ലയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കാൻ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പു നോഡൽ ഓഫീസർമാരുടേയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടേയും യോഗത്തിൽ തീരുമാനം. സംസ്ഥാനത്ത് മാത്രം 5000 ടണ്ണോളം പ്ലാസ്റ്റിക മാലിന്യം ഈ തെരഞ്ഞെടുപ്പ് ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലും ആനുപാതികമായി മാലിന്യം ഉൽപാദിപ്പിക്കപ്പെടും. ഇതു പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
റിസപ്ഷൻ കേന്ദ്രങ്ങളിലും പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ഭക്ഷണപദാർഥങ്ങൾ പോളിങ് ജീവനക്കാർക്ക് നൽകുമ്പോൾ ഡിസ്‌പോസിബിൾ പാത്രങ്ങൾ കഴിയുന്നത്ര ഒഴിവാക്കണം. പ്രചരണത്തിനുള്ള ഫ്‌ളെക്‌സുകളിലും പോസ്റ്ററുകളിലും അനുവദനീയമായവ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, ഉദ്യോഗസ്ഥരെ പോളിങ് ജോലിക്കു നിയോഗിക്കുന്ന റാൻഡമൈസേഷൻ നടപടികൾ, തെരഞ്ഞെടുപ്പു ചെലവ് സംബന്ധിച്ച രാഷ്ട്രീയ പാർട്ടികൾക്കുള്ള ക്ലാസുകൾ എന്നിവയുടെ തിയതികൾക്ക് യോഗത്തിൽ രൂപം നൽകി.
കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ സബ്കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി.എം. ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.