ഗുരുപാദം പുരുഷ സ്വയം സഹായ സംഘത്തിൻ്റെ വാർഷികം നടത്തി

ആർപ്പൂക്കര : ഗുരുപാദം പുരുഷ സ്വയം സഹായ സംഘത്തിൻ്റെ 11-ാം വാർഷിക സമ്മേളനം ആർപ്പൂക്കര പഞ്ചായത്ത് മെമ്പർ വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു. സംഘത്തിൻറെ പ്രസിഡൻറ് ഗിരീഷ് കുമാർ പി.വി. അദ്ധ്യക്ഷത വഹിച്ചു. ദേശീയ-അന്തർദേശീയ വെറ്ററൻസ് മീറ്റിൽ 100 മീറ്റർ, 400 മീറ്റർ ഓട്ടമത്സരയിനങ്ങളിൽ സ്വർണ്ണം കരസ്ഥമാക്കിയ സെബാൻ ജോസഫിനെ ആദരിച്ചു. ഷാജി കെ.ആർ., അശോക് കുമാർ പി., ജയ്മോൻ പി.ജെ., ശ്രീജിത്ത് കെ.എം എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. വാർഷിക റിപ്പോർട്ട് അവതരണവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. രാജേഷ് കെ.ആർ. നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles